“രണ്ടോ മൂന്നോ പേർ എന്റെ നാമത്തില് ഒരുമിച്ചു കൂടുന്നിടത്ത്
അവരുടെ മധ്യേ ഞാൻ ഉണ്ടായിരിക്കും.” – മത്തായി 18:20
ഭാരതരാജ്ഞി ഇടവകയിൽ കുടുംബങ്ങളുടെ അജപാലന പരിപാലനം സുഗമമാക്കുന്നതിന് ഇടവകയിലെ 6 വാർഡുകളിലായി ആകെ 90 അടിസ്ഥാന ക്രിസ്ത്യൻ കമ്മ്യൂണിറ്റികളായി തിരിച്ചിരിക്കുന്നു. ഓരോ യൂണിറ്റിലും ഏതാണ്ട് ഇരുപത്തിയഞ്ച് മുതൽ മുപ്പതു വരെ കുടുംബങ്ങൾ ഉൾപ്പെടുന്നു. എല്ലാ ആഴ്ചയിലും യൂണിറ്റിലെ ഒരു അംഗത്തിന്റെ വീട്ടിൽ ഒത്തുകൂടുകയും ജപമാലയോടെ ആരംഭിക്കുകയും യുടെ പ്രാർത്ഥനകൾക്ക് പുറമെ മധ്യസ്ഥ പ്രാർത്ഥനയോടെ അവസാനിക്കുകയും ചെയ്യുന്നു.
ഒരു വിശുദ്ധ നാമത്തിൽ അറിയപ്പെടുന്ന ഓരോ കുടുംബ യൂണിറ്റും അതാതു സ്വർഗീയ മധ്യസ്ഥന്റെ ഫീസ്റ്റ് പ്രത്യേക ദിവ്യബലി അർപ്പിച്ചശേഷം വിവിധ പരിപാടികളോടുകൂടി വാർഷികദിനമായി ആഘോഷിക്കുന്നു.
നോമ്പുകാലത്ത് ഭവനങ്ങൾ സന്ദർശിച്ചുള്ള കുരിശിന്റെ വഴി, ഇട വക തിരുനാളിനോടനുബന്ധിച്ചുള്ള മാതാവിന്റെ ത്രിരുസ്വരൂപ പ്രയാണം മുതലായ ആത്മീയ പ്രവർത്തികൾ യൂണിറ്റുകൾ ഏറ്റെടുത്തുനടത്തുന്നു.
ഇടവക വികാരിയും റവ. സിസ്റ്റേഴ്സും ആനിമേറ്റർമാരും ചേർന്നുള്ള ഒരു കേന്ദ്ര കമ്മിറ്റി ബിസിസിയെ നയിക്കുന്നു. എല്ലാ മാസവും അവസാന ഞായറാഴ്ചകളിൽ കുടുംബയൂണിറ്റിലെ ഭാരവാഹികളുടെ കമ്മിറ്റി യോഗം സംഘടിപ്പിക്കാറുണ്ട്.
അനേകമാളുകളുടെ ചെറിയ ചെറിയ പ്രവൃത്തികൾ ഒത്തുചേരുമ്പോൾ, ലോകത്തെ മാറ്റിമറിക്കാൻ കഴിയും
ഭർത്താരാജ്ഞി ഇടവക കുടുംബ കൂട്ടായ്മകൾ:
- സെയിന്റ് ജൂഡ്,
- ഹോളി ട്രിനിറ്റി,
- സെയിന്റ് ജെറോം,
- നിത്യ സഹായ മാതാ,
- സെയിന്റ് ജോൺ ഡി ബ്രിട്ടോ,
- സെയിന്റ് അൽഫോൻസാ,
- വെർജിൻ മേരി,
- മദർ തെരേസ്സ,
- വിമലഹൃദയ,
- ക്രിസ്തുരാജ്,
- സെയിന്റ് ആന്റണി,
- ഇൻഫന്റ് ജീസസ്,
- വേളാങ്കണ്ണിമാതാ,
- അമ്മത്രേസ്സ്യ,
- ആരോഗ്യമാതാ,
- സെയിന്റ് ഫ്രാൻസിസ് അസ്സീസി, 17. സെയിന്റ് ജോർജ്,
- സെയിന്റ് റീത്താ,
- നിർമ്മല രാജ്ഞി,
- സെയിന്റ് ഫ്രാൻസിസ് സേവ്യർ,
- ലൂർദ് മാതാ,
- ഹോളി ക്രോസ്സ്,
- സെയിന്റ് സെബാസ്റ്റ്യൻ,
- ഡോൺ ബോസ്‌കോ,
- അമലോത്ഭവ മാതാ,
- ഹോളി ഫാമിലി,
- സെയിന്റ് ജോസഫ്,
- ഭാരത രാജ്ഞി,
- ഫാത്തിമ മാതാ,
- അനുഗ്രഹീത മാതാ,
- കർമ്മല റാണി,
- മേരി മാതാ